പൂർണ്ണ ദണ്ഡവിമോചനം ജപമാലയിലൂടെ - Plenary Indulgence through Rosary in this Covid times
ജപമാലയിലൂടെ ദണ്ഡവിമോചനം ഈ കോവിഡ് സമയത്ത് ജപമാലയിലൂടെയും പൂർണ്ണ ദണ്ഡവിമോചനം സാധ്യമാക്കാം. മുൻപ് പൊതുവായി പ്രാർത്ഥിക്കുന്ന ജപമാലയിലൂടെയായിരുന്നു ദണ്ഡവിമോചനം നല്കപ്പെട്ടിരുന്നത്, എന്നാൽ ഇപ്പോളത്തെ പ്രത്യേക സാഹചര്യത്തിൽ വ്യക്തിപരമായി ചൊല്ലുന്ന ജപമാലയിലൂടെയും ദണ്ഡവിമോചനം അനുവദിക്കപ്പെട്ടിരിക്കുന്നു. കൃപാവരാവസ്ഥയിൽ ജപമാല ചൊല്ലി, കോവിഡ് മഹാമാരി ലോകത്തെ വിട്ടുപോകുവാൻ വേണ്ടി പ്രാർത്ഥിക്കുകയും, ഒപ്പം ദണ്ഡവിമോചനത്തിനു ചൊല്ലാറുള്ള പ്രാർത്ഥനയായ, മാർപാപ്പയുടെ നിയോഗത്തിനായുള്ള ഒരു വിശ്വാസപ്രമാണവും കർത്താവു പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയും ചൊല്ലി സമർപ്പിക്കാം. ഇതോടൊപ്പം ദണ്ഡവിമോചനം സാധ്യമാക്കാനുള്ള മറ്റുവഴികൾ ദിവ്യകാരുണ്യ സന്ദർശനം, ദിവ്യകാരുണ്യ ആരാധന, അല്ലെങ്കിൽ അര മണിക്കൂർ നേരത്തെ ബൈബിൾ വായന, കുരിശിന്റെ വഴി പ്രാർത്ഥന, കരുണയുടെ ജപമാല, ഇവയിലേതെങ്കിലും ചൊല്ലി കോവിഡ് വിട്ടുമാറാനും, രോഗികൾ സുഖപ്പെടാനും, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ മോചിതരാകാനും ദൈവത്തോട് പ്രാർത്ഥിക്കുക എന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ വിഡിയോയിൽ. 👇 ഇതിനെക്കുറിച്ചുള്ള വത്തിക്കാനിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പ് ...