സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (Our Father prayer in Malayalam)
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (കർത്താവിന്റെ പ്രാർത്ഥന) സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് തരണമേ. ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ, ആമ്മേൻ.