Litany of the Blessed Virgin Mary Malayalam - ദൈവമാതാവിന്റെ ലുത്തിനിയ
ദൈവമാതാവിന്റെ ലുത്തിനിയ
(പ്രാർത്ഥന - മറുപടി)
കർത്താവേ അനുഗ്രഹിക്കണമേ, - കർത്താവേ അനുഗ്രഹിക്കണമേ
മിശിഹായെ അനുഗ്രഹിക്കണമേ, - മിശിഹായെ അനുഗ്രഹിക്കണമേ
കർത്താവേ അനുഗ്രഹിക്കണമേ, - കർത്താവേ അനുഗ്രഹിക്കണമേ
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ - മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
( മറുപടി - ഞങ്ങളെ അനുഗ്രഹിക്കേണമേ )
സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ, - [ ഞങ്ങളെ അനുഗ്രഹിക്കേണമേ ]
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ
( മറുപടി - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ )
പരിശുദ്ധ മറിയമേ, - [ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ]
ദൈവത്തിന്റെ പരിശുദ്ധ ജനനീ,
കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ,
മിശിഹായുടെ മാതാവേ,
ദൈവവരപ്രസാദത്തിന്റെ മാതാവേ,
ഏറ്റം നിർമലയായ മാതാവേ,
അത്യന്ത വിരക്തയായ മാതാവേ,
കളങ്കമറ്റ കന്യകയായ മാതാവേ,
കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ,
സ്നേഹത്തിനു ഏറ്റം യോഗ്യയായ മാതാവേ,
അത്ഭുതത്തിനു വിഷയമായ മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സൃഷ്ടാവിന്റെ മാതാവേ,
രക്ഷകന്റെ മാതാവേ,
ഏററം വിവേകമതിയായ കന്യകേ,
വണക്കത്തിനു ഏറ്റം യോഗ്യയായ കന്യകേ,
സ്തുതിക്കു യോഗ്യയായ കന്യകേ,
മഹാവല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,
ഏറ്റം വിശ്വസ്ഥയായ കന്യകേ,
നീതിയുടെ ദർപ്പണമേ,
ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ,
ആത്മജ്ഞാനപൂരിത പാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,
ദാവീദിന്റെ കോട്ടയേ,
നിർമലദന്തം കൊണ്ടുള്ള കോട്ടയേ,
സ്വർണാലയമേ,
വാഗ്ദാനത്തിന്റെ പേടകമേ,
സ്വർഗ്ഗത്തിന്റെ വാതിലേ,
ഉഷ:കാല നക്ഷത്രമേ,
രോഗികളുടെ ആരോഗ്യമേ,
പാപികളുടെ സങ്കേതമേ,
പീഡിതരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞീ,
പൂർവ്വപിതാക്കന്മാരുടെ രാജ്ഞീ,
ദീർഘദർശികളുടെ രാജ്ഞീ,
ശ്ലീഹന്മാരുടെ രാജ്ഞീ,
വേദസാക്ഷികളുടെ രാജ്ഞീ,
വന്ദകൻമാരുടെ രാജ്ഞീ,
കന്യകകളുടെ രാജ്ഞീ,
സകല വിശുദ്ധരുടേയും രാജ്ഞീ,
അമലോത്ഭവയായ രാജ്ഞീ,
സ്വർഗാരോപിതയായ രാജ്ഞീ,
പരിശുദ്ധ ജപമാലയുടെ രാജ്ഞീ,
കർമലസഭയുടെ അലങ്കാരമായ രാജ്ഞീ,
സമാധാനത്തിന്റെ രാജ്ഞീ,
✝
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
✝
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
✝
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കേണമേ.
സർവ്വേശ്വരന്റെ പുണ്യപൂർണയായ മാതാവേ, ഇതാ, ഞങ്ങൾ നിന്നിൽ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ, ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ...
സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
🙏
പ്രാർത്ഥിക്കാം.
കർത്താവേ, പൂർണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണു കിടക്കുന്ന ഈ കുടുംബത്തെ തൃക്കൺപാർത്ത് നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാൽ സകല ശത്രുക്കളുടേയും ഉപദ്രവങ്ങളിൽ നിന്നു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങൾക്കു തരേണമേ. ആമ്മേൻ.
🙏
നമുക്കു പ്രാർത്ഥിക്കാം
സർവ്വശക്തനും നിത്യനുമായ സർവ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താൽ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാൻ ആദിയിൽ അങ്ങു നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങൾ അവളുടെ ശക്തിയുള്ള അപേക്ഷയാൽ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നു രക്ഷിക്കപ്പെടുവാൻ കൃപ ചെയ്യണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്കു തരണമേ.
ആമ്മേൻ.
✝ ✝ ✝
Comments
Post a Comment