Pesahakkala Thrisandhyajapam (Regina Coeli - Queen of Heaven)

 പെസഹാക്കാല ത്രിസന്ധ്യാജപം

(ഉയിർപ്പുഞായർ തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ചവരെ ചൊല്ലേണ്ടത്)


സ്വർലോകരാജ്ഞീ ആനന്ദിച്ചാലും, ഹല്ലേലൂയ്യ.
എന്തെന്നാൽ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തിൽ അവതരിച്ചയാൾ, ഹല്ലേലൂയ്യ.
അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റു, ഹല്ലേലൂയ്യ.
ഞങ്ങൾക്കുവേണ്ടി സർവ്വേശ്വരനോട് പ്രാർത്ഥിക്കണമേ, ഹല്ലേലൂയ്യ.
കന്യകാമറിയാമേ ആമോദിച്ചാനന്ദിച്ചാലും, ഹല്ലേലൂയ്യ.
എന്തെന്നാൽ കർത്താവ് സത്യമായി ഉയിർത്തെഴുന്നേറ്റു, ഹല്ലേലൂയ്യ.


പ്രാർത്ഥിക്കാം

          സർവ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ ഉത്‌ഥാനത്താൽ ലോകത്തെ ആനന്ദിപ്പിക്കുവാൻ അങ്ങ് തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങൾ നിത്യാനന്ദം പ്രാപിക്കുവാൻ അനുഗ്രഹം നൽകണമേ എന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.

ആമ്മേൻ.

✝✝✝


Comments

Popular posts from this blog

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (Our Father prayer in Malayalam)

Nanma Niranja Mariayame - Hail Mary in Malayalam