Prayer for unborn baby - Malayalam
ഗർഭസ്ഥ ശിശുക്കൾക്കുവേണ്ടിയുള്ള പ്രാർത്ഥന
പിതാവായ ദൈവമേ, ലോകസ്ഥാപനത്തിനുമുൻപ് അങ്ങേ മടിയിലിരുന്ന സ്നേഹഭാജനത്തെ ഞങ്ങൾക്ക് ദാനമായി നൽകിയതിന് ഞങ്ങൾ നന്ദി പറയുന്നു. അങ്ങേക്ക് ഞങ്ങളിൽ ജനിച്ച കുഞ്ഞിനെ അങ്ങ് സ്പർശിക്കണമേ. ഞങ്ങളിൽനിന്ന് കുഞ്ഞിലേക്ക് കടന്നുവന്ന എല്ലാ തിന്മകളെയും യേശുവിന്റെ രക്തത്താൽ കഴുകിക്കളയണമേ. ഞങ്ങൾ മൂലം അങ്ങേ പൈതലിന്റെ കുഞ്ഞുമനസിനേറ്റ മുറിവുകളെ സുഖപ്പെടുത്തണമേ. അങ്ങേ ദിവ്യസ്നേഹം ഗർഭസ്ഥശിശുവിലേക്കയച്ച് ദൈവപൈതലായി ജനിപ്പിക്കണമേ.
♰♰♰