Visudhavara Thrisandhyajapam
വിശുദ്ധവാര ത്രിസന്ധ്യാജപം
(വലിയ ബുധനാഴ്ച സായാഹ്നം മുതൽ ഉയിർപ്പു ഞായറാഴ്ചവരെ ചൊല്ലേണ്ടത്)
മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്‍വഴങ്ങി, അതേ അവിടുന്ന് കുരിശുമരണത്തോളം കീഴ്‍വഴങ്ങി, അതിനാൽ സർവേശ്വരൻ അവിടുത്തെ ഉയർത്തി, എല്ലാ നാമത്തെയുംകാൾ ഉന്നതമായ നാമം അവിടുത്തേക്ക് നൽകി.
1. സ്വർഗ്ഗ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ മർദ്ദകരുടെ കരങ്ങളിൽ ഏല്പിക്കപ്പെട്ടു കുരിശിലെ പീഡകൾ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കൺപാർക്കണമേ എന്ന് അങ്ങയോടുകൂടി എന്നേയ്ക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കർത്താവായ ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു.
ആമ്മേൻ.
✝✝✝
Comments
Post a Comment