Prayer for confession in Malayalam (കുമ്പസാരത്തിനുള്ള ജപം)

സർവ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും പിതാവേ, അങ്ങയോടും ഞാൻ  ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാൻ വളരെയേറെ പാപം ചെയ്തുപോയി: (മാറത്തടിച്ചുകൊണ്ട്) എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

♰♰♰

ആകയാൽ, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും, നമ്മുടെ കർത്താവായ ദൈവത്തോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഞാനപേക്ഷിക്കുന്നു.

ആമ്മേൻ.

Comments

Popular posts from this blog

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (Our Father prayer in Malayalam)

Nanma Niranja Mariayame - Hail Mary in Malayalam