Posts

നല്ല കുമ്പസാരത്തിനു വേണ്ട കാര്യങ്ങൾ അഞ്ച് (Requisites for a good confession-Malayalam)

പാപങ്ങളെല്ലാം ക്രമമായി ഓർക്കുന്നത്. പാപങ്ങളെക്കുറിച്ച്  പശ്ചാത്തപിക്കുന്നത്. മേലിൽ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുന്നത്. ചെയ്തുപോയ മാരകപാപങ്ങളെങ്കിലും വൈദികനെ അറിയിക്കുന്നത്. വൈദികൻ കല്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്. ♰♰♰

Jesus Youth Daily Prayer Malayalam

Image
  ജീസസ് യൂത്ത് അനുദിന പ്രാർത്ഥന നാഥന്റെ കൂടെ (കുരിശടയാളത്താൽ സ്വയം ആശീർവദിച്ചുകൊണ്ട്) പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ. കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ കർത്താവേ, അങ്ങയുടെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ  പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ. (സ്തുതിയുടെയും കൃതജ്ഞതയുടെയും മനോഹര നിമിഷങ്ങളിലൂടെ നാഥന്റെ സ്നേഹസവിധത്തിലേക്ക് പ്രവേശിക്കാം) കരുണാമയന്റെ ചാരെ ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ മനസ്സിലാക്കണമേ! വിനാശത്തിന്റെ മാർഗത്തിലാണോ ഞാൻ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വത മാർഗത്തിലൂടെ എന്നെ നയിക്കണമേ!  (സങ്കീ. 139: 23-24) (നിശബ്ദതയിൽ പരിശുദ്ധാത്മാവ് ഹൃദയം പരിശോധിക്കട്ടെ; നിന്റെ വിശ്വസ്തത... ദൈവത്തോടും, ജീസസ് യൂത്ത് ജീവിത ശൈലിയോടും (ആറ് അടിസ്ഥാനഘടകങ്ങളുടെ അനുവർത്തനം), ദൈവം നിന്നെ ഭരമേൽപിക്കുന്ന ഉത്തരവാദിത്വങ്ങളോടും...) യേശുനാഥാ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനും ആർദ്രമായ കരുണയ്ക്കും ഞാൻ നന്ദി പറയുന്നു. അങ്ങയോടും അങ്ങെന്നെ ഏൽപ്പിച്ച ഉത്തരവാ...

Prayer for confession in Malayalam (കുമ്പസാരത്തിനുള്ള ജപം)

സർവ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും, സകല വിശുദ്ധരോടും പിതാവേ, അങ്ങയോടും ഞാൻ  ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാൻ വളരെയേറെ പാപം ചെയ്തുപോയി: (മാറത്തടിച്ചുകൊണ്ട്) എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. ♰♰♰ ആകയാൽ, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും, നമ്മുടെ കർത്താവായ ദൈവത്തോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഞാനപേക്ഷിക്കുന്നു. ആമ്മേൻ.

Hail Holy Queen Malayalam - പരിശുദ്ധരാജ്ഞീ

Image
പരിശുദ്ധരാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ, സ്വസ്തി! ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേ പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയിൽ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേ പക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുളള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹിതഫലമായ ഈശോയെ, ഞങ്ങൾക്കു കാണിച്ചു തരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമെ!  ആമ്മേൻ . ✝✝✝

Litany of the Blessed Virgin Mary Malayalam - ദൈവമാതാവിന്റെ ലുത്തിനിയ

Image
 ദൈവമാതാവി ന്റെ  ലുത്തിനിയ (പ്രാർത്ഥന          -     മറുപടി) കർത്താവേ അനുഗ്രഹിക്കണമേ ,  - കർത്താവേ അനുഗ്രഹിക്കണമേ മിശിഹായെ അനുഗ്രഹിക്കണമേ ,  - മിശിഹായെ അനുഗ്രഹിക്കണമേ കർത്താവേ അനുഗ്രഹിക്കണമേ ,  - കർത്താവേ അനുഗ്രഹിക്കണമേ മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ - മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ( മറുപടി  - ഞങ്ങളെ അനുഗ്രഹിക്കേണമേ  ) സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ ,  - [ ഞങ്ങളെ അനുഗ്രഹിക്കേണമേ ] ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ( മറുപടി  - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ) പരിശുദ്ധ മറിയമേ,   - [ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ] ദൈവത്തിന്റെ പരിശുദ്ധ ജനനീ, കന്യകകൾക്കു  മകുടമായ നിർമ്മല കന്യകേ, മിശിഹായുടെ മാതാവേ, ദൈവവരപ്രസാദത്തിന്റെ മാതാവേ, ഏറ്റം നിർമലയായ മാതാവേ, അത്യന്ത വിരക്തയായ മാതാവേ, കളങ്കമറ്റ കന്യകയായ മാതാവേ, കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ, സ്നേഹത്തിനു ഏറ്റം യോഗ്യയായ മാതാവേ, അത്ഭുതത്തിനു വിഷയമായ മാതാവേ, സദുപദേശത്തിന്റെ മാതാവേ, സൃഷ്ടാവിന്റെ മാതാ...

Nanma Niranja Mariayame - Hail Mary in Malayalam

നന്മനിറഞ്ഞ മറിയം   നന്മനിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ; സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ, ആമ്മേൻ. ♰♰♰

നമസ്കാരങ്ങൾ - Namaskarangal Catholic

  നമസ്കാരങ്ങൾ Please find the Catholic Prayer 'Namaskarangal' in Malayalam. It is also called Kristheeya Vedhopadhesham.